Wednesday, November 19, 2008

ആയുസ്സിന്റെ വേദം

ഭാരതത്തിന്റെ സ്വന്തം ചികില്‍സാ സമ്പ്രദായമാണ്‌ ആയുര്‍വേദം. ആയുസ്സിന്റെ വേദം(അറിവ്‌) എന്നാണ്‌ ഈ വാക്കിന്റെ അര്‍ത്ഥം. ഓരോ വ്യക്തിക്കും നിയതമായി ലഭിച്ചിട്ടുള്ള ആയുസ്സ്‌ കേടുകൂടാതെമെങ്ങനെ സം രക്ഷിക്കാം, അസുഖങ്ങള്‍ വന്നാല്‍ അവ എങ്ങനെ ഇല്ലാതാക്കാം എന്നിവയെ പറ്റി വിശദമായും സമഗ്രമായും ഈ ചികില്‍സാ ശാസ്ത്രം നമുക്കു പഠിപ്പിച്ചു തരുന്നു. മരണം ഇല്ലാതാക്കാനുള്ള വഴിയല്ല ആയുര്‍വേദം. ഒരാളുടെയും ആയുസ്സ്‌ ആരു വിചാരിച്ചാലും നീട്ടി കൊടുക്കാന്‍ കഴിയില്ല. ആയുസ്സ്‌ രണ്ടു തരമുണ്ട്‌. സുഖായുസ്സും ദു:ഖായുസ്സും. രോഗപീഡകള്‍ ഇല്ലാതെ മരണം വരെ കഴിയുന്നതാണ്‌ സുഖായുസ്സ്‌. ആയുസ്സു തീരുമ്പോള്‍ സുഖമരണം! എന്നാല്‍ ദു:ഖായുസ്സിലാവട്ടെ ഒരാള്‍ കഷ്ടപ്പെട്ടും നരകിച്ചും മരണം വരെ ജീവിക്കുന്നു. ആയുര്‍വേദം ഒരു വ്യക്തിക്ക്‌ സുഖായുസ്സ്‌ പ്രദാനം ചെയ്യുന്നു.

പഞ്ചഭൂത സിദ്ധാന്തം, ത്രിദോഷ സിദ്ധാന്തം എന്നിവയില്‍ അധിഷ്ഠിതമാണ്‌ ആയുര്‍വേദം.

പഞ്ചഭൂത സിദ്ധാന്തം

എല്ലാ വസ്തുക്കളും - ജീവനുള്ളവയും ഇല്ലാത്തവയും എല്ലാം തന്നെ അഞ്ചു ഘടകങ്ങള്‍ ചേര്‍ന്നാണ്‌ ഉണ്ടായിരിക്കുന്നതെന്നതാണ്‌ ഈ സിദ്ധാന്തം. ഈ അഞ്ചു ഘടകങ്ങളെയാണ്‌ പഞ്ചഭൂതങ്ങള്‍ എന്നു വിളീക്കുന്നത്‌. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയാണ്‌ പഞ്ചഭൂതങ്ങള്‍..

ത്രിദോഷ സിദ്ധാന്തം.

മൂന്നു ഘടകങ്ങള്‍ സമസ്ഥിതിയില്‍ നില്‍ക്കുന്ന അവസ്ഥയാണ്‌ ആരോഗ്യം. എപ്പോള്‍ ഇവ തമ്മിലുള്ള തുലനാവസ്ഥ (balance) തെറ്റുന്നുവോ ആ അവസ്ഥയാണ്‌ അനാരോഗ്യം (രോഗം). ആരോഗ്യത്തിനും അനാരോഗ്യത്തിനും കാരണമായ ഈ മൂന്നു ഘടകങ്ങളെ ത്രിദോഷങ്ങള്‍ എന്നു വിളിക്കുന്നു.വാതം, പിത്തം, കഫം എന്നിവയാണ്‌ ത്രിദോഷങള്‍..

ആയുര്‍വേദ മതമനുസരിച്ച്‌ നാലു ലക് ഷ്യങ്ങളാണ്‌ മനുഷ്യ ജീവിതത്തിനുള്ളത്‌.
ധര്‍മം (virtues).
അര്‍ത്ഥം (attaining wealth).
കാമം (fulfilling desires).
മോക്ഷം (salvation).
എന്നിവയാണവ.

ആയുര്‍വേദത്തിന്റെ വിഭാഗങ്ങള്‍

8 വിഭാഗങ്ങളാണ്‌ ആയുര്‍വേദത്തിന്‌ classical ആയി ഉള്ളത്‌.
കായചികില്‍സ (General Medicine).
ബാല ചികില്‍സ (Paediatrics).
മാനസികരോഗ ചികില്‍സ (Psychiatry).
ശാലാക്യതന്ത്രം (ENT,Ophthalmology & Dentistry).
ശല്യ തന്ത്രം (Surgery).
വിഷ ചികില്‍സ (Toxicology).
രസായന ചികില്‍സ (Rejuvenative therapy).
വാജീകരണ ചികില്‍സ (Aphrodisciacs).
ഇവ കൂടാതെ ഇപ്പോള്‍പ്രസൂതി തന്ത്രം (Obstetrics).
സ്ത്രീ രോഗ ചികില്‍സ (Gynaecology).
സ്വസ്ഥവൃത്തം (Community Medicine).
ദ്രവ്യഗുണവിജ്ഞാനം (Pharmacology).
രസശാസ്ത്രം (Treatment using Metals & Minerals).

എന്നീ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നു.

ചികില്‍സ
ശമനം, ശോധനം എന്നിങ്ങനെ രണ്ടു തരമാണ്‌ ആയുര്‍വേദ ചികില്‍സ.
ഇവയില്‍ ശമനം അത്യാവശ്യ ഘട്ടങ്ങളില്‍ മരുന്നുകള്‍ കഴിച്ച്‌ രോഗം മാറ്റുന്ന രീതിയാണ്‌. ഈ രീതിയില്‍ മാറ്റപ്പെട്ട രോഗങ്ങല്‍ൊരു പക്ഷേ വീണ്ടും വന്നേക്കാം.

എന്നാല്‍ ശോധന ചികില്‍സ ശരീരത്തിലുള്ള മൂലകാരണങ്ങളെ പുറത്തു കളയുന്ന ചികില്‍സയാണ്‌. ഈ രീതിയില്‍ ദോഷങ്ങളെ പുരത്തു കളഞ്ഞാല്‍ പിന്നെ ആ രോഗം വരികയില്ല.

അതു കൊണ്ട്‌ ശോധന ചികില്‍സയാണ്‌ ശ്രേഷ്ഠം.ശോധനം അഞ്ചു തരമാണ്‌.

വമനം (ഛര്‍ദ്ദിപ്പിക്കല്‍)
വിരേചനം (വയറിളക്കല്‍)
നസ്യം (മൂക്കിലൂടെ മരുന്നൊഴിക്കല്‍)
വസ്തി (എനിമ)
രക്തമോക്ഷം(ദുഷിച്ച രക്തം വാര്‍ന്നു കളയല്‍)

ഇവയെ പഞ്ചകര്‍മങ്ങള്‍ എന്നും വിളിക്കുന്നു.ഈ പഞ്ചകര്‍മങ്ങള്‍ക്കു മുന്‍പായി രോഗിയെ തയ്യറാക്കേണ്ടതുണ്ട്‌. ഇവയെ പൂര്‍വ കര്‍മങ്ങള്‍ എന്നു പറയുന്നു. സ്നേഹം (എണ്ണ നെയ്യ്‌ ഇവയുടെ പ്രയോഗം), സ്വേദം (വിയര്‍പ്പിക്കല്‍) എന്നിവയാണ്‌ അവ.

സ്വേദത്തില്‍ വരുന്ന കിഴി, പിഴിച്ചില്‍, എണ്ണയിടല്‍, ഞവരതേപ്പ്‌ എന്നിവയാണ്‌ പഞ്ചകര്‍മങ്ങള്‍ എന്ന്‌ സാമാന്യ ജനത്തിന്‌ തെറ്റിദ്ധാരണ ഉണ്ട്‌.മരുന്നുകള്‍കഷായംഅരിഷ്ടംഗുളികചൂര്‍ണംഭസ്മംനെയ്യ്‌എന്നിവയാണ്‌ സാധാരണയായി നല്‍കുന്ന ഔഷധപ്രയോഗങ്ങള്‍.ലോഹങ്ങളും ധാതുക്കളും പ്രധാന ചികില്‍സയായി ഉപയോഗിക്കുന്ന രീതി ഉത്തരേന്‍ഡ്യയില്‍ നിലവിലുണ്ട്‌. കേരളത്തില്‍ വളരെ കുറവാണ്‌ ഈ രീതി.

9 comments:

അനില്‍@ബ്ലോഗ് // anil said...

ആദ്യമായാണ് ഇവിടെ.
ആയൂര്‍വേദത്തിന്റെ തൃദോഷ സിദ്ധാന്തത്തെ പുനര്‍ വിശകലനം ചെയ്യാന്‍ സാധിക്കുമോ?

വിപിന്‍ said...

പ്രിയമുള്ള ഡോക്ടര്‍
‘സ്വാസ്ഥ്യം’ സന്ദര്‍ശിച്ചതിനും അഭിപ്രായം കുറിച്ചതിനും ഏറെ നന്ദി!
എന്നെപ്പോലെ മെഡിക്കല്‍ സയന്‍സിന്റെ അ ആ ഇ ഈ... അറിയാത്ത ഒരാള്‍ പലയിടത്തുനിന്നായി കിട്ടിയ നാട്ടറിവുകള്‍ സമാഹരിച്ചപ്പോള്‍ പറ്റിയ ചില പിഴവുകളാണ് താങ്കള്‍ ചൂണ്ടിക്കാണിച്ചത്.
ഡോക്ടറുടെ ബ്ലോഗ് എന്നെപ്പോലുള്ളവര്‍ക്ക് വളരെയധികം വിജ്ഞാനദായകമാണ്.
വീണ്ടുമെഴുതൂ... വായിക്കാന്‍, പഠിക്കാന്‍ ഏറെ താ‍ല്പര്യമുണ്ട്.

jayanEvoor said...

വിപിന്‍..

സന്തോഷം.

ആയുര്‍വേദത്തിലും നാട്ടറിവുകളിലും താല്‍പര്യമുള്ളയാളുകള്‍ കൂടിവരുന്നു എന്നത് സന്തോഷകരമാണ്.

നമുക്ക് പഠിച്ചും പഠിപ്പിച്ചും മുന്നോട്ടു പോകാം.

അനില്‍...

ത്രിദോഷ സിദ്ധാന്തത്തെ പുനര്‍വിശകലനം ചെയ്യാന്‍ ആദ്യം നമ്മള്‍ അതൊന്നു വിശകലനം ചെയ്യേണ്ടേ?

തീര്‍ച്ചയായും അതെപ്പറ്റി കൂടുതല്‍ വിശദീകരിക്കാം.സമയം അനുവദിക്കുമല്ലോ...

Sabu Kottotty said...

പന്ത്രണ്ടാം വയസ്സില്‍ ആറുമാസത്തെ ആയുര്‍വേദ ചികിത്സക്ക് വിധേയനായവനാണ് ഞാന്‍.അതിന്റെ ഗുണം അനുഭവിച്ചറിഞ്ഞ, പിന്നീട് ഇതുവരെ ഒരാശുപത്രിയിലും ഒരുദിവസം പോലും കിടക്കാത്ത കൊട്ടോട്ടിക്കാരന്‍ ഇവിടെ കമന്റാതെ പോയാല്‍...

jayanEvoor said...

Valare nandi Kottottikkaaraa!

ബഷീർ said...

കൂടുതൽ എഴുതൂ . ആയുർവേദ ചികിത്സകളെ പറ്റി.

Anonymous said...

mashe, ithilippol ezhuthathentha...pinne nadan kanmashi undakkunna rithi onnu vivarikkamo?pattumenkil arippodi chanthum?

രാജേഷ്‌ ചിത്തിര said...

good piece of information...

thudaroo doctare

ചേച്ചിപ്പെണ്ണ്‍ said...

വൈദ്യരെ ...
ലേഖനങ്ങള്‍ക്ക് നന്ദി ...
ഫ്രീ ആയി ആയുര്‍വേദ ഉപദേശങ്ങള്‍ , നുറുങ്ങു മരുന്നുകള്‍ എന്നിവ ഇനീം പ്രതീക്ഷിക്കുന്നു ...
ഞാന്‍ ആയുസ്സിന്റെ വേദത്തിനോദ് അനുഭവം പുലര്‍ത്തുന്നു ....
അത്യാവശ്യം പച്ച മരുന്നുകല്ടെ ഒരു കലെക്ഷനും ഉണ്ട് എനിക്ക്
ദശപുഷ്പം (എണ്ണ കാച്ചാന്‍ )
തിപ്പലി
വയംബ്
കറ്റാര്‍വാഴ
ചംഗലം പരണ്ട
തിപ്പലി
ആടലോടകം ( ചെറിയ ഇലെടെ ആണോ വല്യ ഇലെടെ ആണോ നല്ലത് ?)
പനികൂര്‍ക്ക
.....
ഇവകൊണ്ടുള്ള കുറച്ചു പ്രയോഗങ്ങള്‍ അറിയാം ( ചുമ , പനി, ...)
താങ്കളുടെ വിലയേറിയ അറിവുകള്‍ വായനക്കാര്‍ക്ക്‌ പങ്കു വയ്ക്കും ഇനിയും എന്ന് കരുതട്ടെ...
ആശംസകള്‍ ...